തിരുവനന്തപുരം: സഹപ്രവർത്തകരെ ജാമ്യം നിർത്തി ലക്ഷങ്ങൾ വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ മുങ്ങുന്ന രീതിക്ക് വിരാമമിട്ട് സർക്കാർ. വായ്പ തിരിച്ചടവിൽ വഞ്ചന കാണിച്ച ധനകാര്യ വകുപ്പിലെ മുൻ അഡീഷണൽ സെക്രട്ടറിയുടെ പെൻഷൻ തടഞ്ഞുവെക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. ......
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനത്തിലും സ്ഥാനക്കയറ്റത്തിലും സുപ്രീം കോടതി കൊളീജിയം സ്വീകരിക്കുന്ന രഹസ്യസ്വഭാവത്തെയും സുതാര്യതയില്ലായ്മയെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജ്വൽ ഭുയാൻ. നിയമനത്തിനോ സ്ഥാനക്കയറ്റത്തിനോ ഉള്ള കൃത്യമായ കാരണങ്ങൾ പൊതുസമക്ഷം വെളിപ്പെടുത്താത്തത് അർഹരായ ജഡ്ജിമാർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കാതിരിക്കാനും ജുഡീഷ്യറിയിലുള്ള ജനവിശ്വാസം തകരാനും കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
'വിധി സെന്റർ ഫോർ ലീഗൽ പോളിസി' തയ്യാറാക്കിയ 'ദ ജുഡീഷ്യൽ ട്രാൻസ്പരൻസി ഇൻഡക്സ്' എന്ന റിപ്പോർട്ട് പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാന നിരീക്ഷണങ്ങൾ:
ജനങ്ങൾക്ക് അറിയാൻ അവകാശമുണ്ട്: ജുഡീഷ്യറിയുടെ പ്രവർത്തനങ്ങളും ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന രീതിയും സുതാര്യമായിരിക്കണമെന്നും അത് അറിയാൻ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ടെന്നും ജസ്റ്റിസ് ഭുയാൻ വ്യക്തമാക്കി.
നേരത്തെയുണ്ടായിരുന്ന രീതികളിൽ നിന്നുള്ള മാറ്റം: മുൻപ് കൊളീജിയം പ്രമേയങ്ങളിൽ ഹ്രസ്വമായതെങ്കിലും കാരണങ്ങൾ വ്യക്തമാക്കിയിരുന്നു. ......
മലപ്പുറം: സംസ്ഥാനത്ത് കനത്ത മഴയും പ്രളയക്കെടുതിയും തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിലെ വിരുന്ന് സത്ക്കാരത്തിൽ പങ്കെടുത്തത് വിവാദമാകുന്നു. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയും വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ ഞായറാഴ്ച നടക്കുന്ന സ്പെഷ്യൽ ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, മതബോധന ക്ലാസുകൾ എന്നിവയ്ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
അവധി പ്രഖ്യാപിച്ച ജില്ലകൾ: വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, മലപ്പുറം, പത്തനംതിട്ട, എറണാകുളം.
മിക്ക ജില്ലകളിലും മദ്രസകൾ, സൺഡേ സ്കൂളുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസുകൾ, പ്രത്യേക പരിശീലന കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ലെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു.
പത്തനംതിട്ടയിൽ പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ എ. ......
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ ബാക്കി 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ......
മേടം: രാവിലെ കാര്യവിജയത്തിനും അംഗീകാരത്തിനും സാധ്യതയുണ്ട്. എന്നാൽ പകൽ 3 മണിക്കുശേഷം യാത്രകളിലും ജോലികളിലും തടസ്സം, ആരോഗ്യപ്രശ്നങ്ങൾ, അനാവശ്യ ചെലവുകൾ എന്നിവ ശ്രദ്ധിക്കണം.
ഇടവം: മികച്ച ദിനമാണ്. ......
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ 16-ാമത് വാര്‍ഷികാഘോഷത്തിന്റെയും എസ്.പി.സി തൂഫാന് വാരാചരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ (ആഗസ്റ്റ് 2, ഞായര്‍) തിരുവനന്തപുരത്ത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിക്കും.
പേരൂര്‍ക്കട എസ്.എ.പി പരേഡ് ഗ്രൗണ്ടില്‍ രാവിലെ എട്ട് മണിക്ക് നടക്കുന്ന എസ്.പി.സി കേഡറ്റുകളുടെ സെറിമോണിയല്‍ പരേഡിന്റെ അഭിവാദ്യം അദ്ദേഹം സ്വീകരിക്കും. 'തൂഫാന് വാരിയര്‍' ബാഡ്ജുകള്‍ ധരിച്ചായിരിക്കും 20 പ്ലാറ്റൂണുകളിലെയും കേഡറ്റുകള്‍ പരേഡില്‍ അണിനിരക്കുക.
സാമ്പത്തിക കുറ്റകൃത്യവിഭാഗം ഐ.ജിയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥനതല നോഡല്‍ ഓഫീസറുമായ അജീത ബീഗം കേഡറ്റുകള്‍ക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
ഈ വര്‍ഷം 'തൂഫാന്ദി നാര്‍ക്കോ ഹണ്ട്' എന്ന വിഷയത്തെ അടിസ്ഥാനമാക്കി എസ്.പി.സി ദിനം ആചരിക്കാനും ഓഗസ്റ്റ് 1 മുതല്‍ 7 വരെയുള്ള കാലയളവ് 'തൂഫാന് വാരമായി' സംസ്ഥാനത്തൊട്ടാകെ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ......
ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 20 കേസുകളിലായി 25 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8278 ആയി ഉയർന്നു. ......
നെടുമ്പാശേരി: കുടുംബശ്രീ ദക്ഷിണ മേഖലാ ദേശീയ ശിൽപ്പശാലയ്ക്ക് സമാപനം .2047 ലക്ഷ്യമാക്കി ക്ലസ്റ്റർ ലെവൽ ഫെഡറേഷൻ./സി.ഡി.എസ്. ശക്തിപ്പെടുത്താൻ പുതിയ പ്രവർത്തനരീതി.കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻ്റെ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നാല് ദിവസങ്ങളിലായി സംഘടിപ്പിച്ച ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാല സമാപിച്ചു. ......
ദോഹ: ഖത്തര്‍ പ്രവാസിയും എഴുത്തുകാരനുമായ നിഷാബ് ഗുരുവായൂരിന്റെ ആദ്യ നോവലായ 'മറ' ദോഹയില്‍ പ്രകാശനം ചെയ്തു. സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുടെ സാന്നിധ്യത്തില്‍ അഡ്രസ് ഗേറ്റ്വേ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍, കേരള ബിസിനസ് ഫോറം (ഗആഎ) പ്രസിഡന്റ് ഷഹീന് മുഹമ്മദ് ഷാഫി, 'വിജയമന്ത്രങ്ങള്‍' അവതാരകന് റാഫി പാറക്കാട്ടിലിന് ആദ്യപ്രതി കൈമാറിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
മീഡിയ പ്ലസ് സി.ഇ.ഒ. ......